Latest News
Loading...

അരുവിത്തുറ സെന്റ് മേരീസിൽ കുട്ടി വോട്ടർമാർ പോളിംഗ് ബൂത്തിൽ




 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ  നടത്തപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ അവസരം ഒരുക്കി. സാധാരണ തെരഞ്ഞെടുപ്പുകളുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് കുട്ടികൾക്കായി പോളിംഗ് ബൂത്ത് സജ്ജമാക്കിയത്. 




ഏറ്റവും സുതാര്യമായ രീതിയിൽ പോളിംഗ് നടത്താൻ ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യുവും അധ്യാപകരും ഏറെ ശ്രദ്ധിച്ചിരുന്നു. വോട്ടുചെയ്തു പുറത്തുവന്ന കുട്ടികൾക്ക് അവരുടെ വിരലിലെ മഷി അടയാളം ഏറെ സന്തോഷവും അഭിമാനവും പകർന്നു . 



പോളിംഗ് കഴിഞ്ഞ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി. തുടർന്ന് സ്കൂൾ അസംബ്ലിയിൽ ഫലപ്രഖ്യാപനം നടത്തുകയുംവിജയികളായ മുഹമ്മദ് സനാൻ , ദിയ.കെ. ഷെഫീക്ക് എന്നീ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനെക്കുറിച്ച് കുട്ടികൾക്ക് ഏറ്റവും നല്ല ബോധ്യങ്ങൾ നല്കാൻ ഇതിലൂടെ സാധിച്ചു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments