Latest News
Loading...

ഉന്നത വിദ്യാഭ്യാസരംഗം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു - മന്ത്രി റോഷി അഗസ്റ്റിൻ




പാലാ: ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ കൈവരിച്ച കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു. അറിയാനുള്ള ആഗ്രഹമാണ് ശാസ്ത്രത്തിന്റെ ഉറവിടമെന്നും, മനുഷ്യ ജീവിതവും രസതന്ത്രവുമായുള്ള ബന്ധം അഭേദ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 പാലാ സെന്റ് വിൻസെന്റ്ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ മീനച്ചിൽ താലൂക്ക് ഹയർസെക്കൻഡറി ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും, കോട്ടയം ജില്ല ഹയർസെക്കൻഡറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നെൽസൺ ഡാന്റെ മെമ്മോറിയൽ അഖില കേരള കെമിസ്ട്രി ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  



പ്രസിഡന്റ് തോമസുകുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ് സെമിനാർ നയിച്ചു. പ്രൊഫ.ജോജി അലക്സ്, ജയിംസ് പി ജേക്കബ്,ജോബി സെബാസ്റ്റ്യൻ, ബൈബി തോമസ്,ബൈജു ജേക്കബ്, പ്രഭാഷ് എസ്. കുമാർ എന്നിവർ സംസാരിച്ചു.


 ഉച്ചകഴിഞ്ഞുനടന്ന സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. 152 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ പാലക്കാട് ദേശബന്ധു എച്ച്എസ്എസ് ഒന്നാം സ്ഥാനവും, കെ. ഇ സ്കൂൾ മാന്നാനം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 15000,10000,5000 രൂപാ ക്യാഷ് അവാർഡും ട്രോഫിയും പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ വിതരണം ചെയ്തു. ആലീസ് എബ്രഹാം,രാജേഷ് സോമൻ, റോയി മൈക്കിൾ, ഡോ. അജയകുമാർ, ഷിബു തോമസ്, സജി മാർക്കസ് എന്നിവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments