Latest News
Loading...

പാലാ മേഖലയില്‍ വ്യാപക വാഹനപരിശോധന




സ്വകാര്യ ബസുകളുടെ മത്സര ഓട്ടങ്ങള്‍ മൂലം നിരന്തരം അപകടം ഉണ്ടാകുന്നതുമൂലം പാലാ മേഖലയില്‍ വ്യാപക വാഹനപരിശോധന നടത്തി. എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി ആണ് വാഹന പരിശോധന നടത്തിയത്. 156 വാഹനങ്ങളില്‍ നിന്നായി 124500 രൂപ പിഴയായി ഈടാക്കി. 
 




വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കുന്ന  സ്പീഡ് ഗവേര്‍ണര്‍ അഴിച്ച വാഹനങ്ങള്‍, അമിതമായി ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകള്‍, ഓഡിയോ സിസ്റ്റം, ഉച്ചസമയത്തും വൈകുന്നേരവും ട്രിപ്പ് കട്ട് ചെയ്ത് സര്‍വീസ് നടത്താത്ത വാഹനങ്ങള്‍ക്കും ആണ് പിഴ ഈടാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനൂപ് വര്‍ക്കിയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. രാവിലെ 9 മണിക്ക് തുടങ്ങിയ പരിശോധന 5 മണി വരെ തുടര്‍ന്നു. തുടര്‍ ദിവസങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍  വാഹന പരിശോധന ശക്തമാക്കും.



വാഹന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ, ശ്രീജിത്ത്, ആശാ കുമാര്‍, സുധീഷ്,രാജന്‍, ബിനോയ് വര്‍ഗീസ്, എഎംവി-മാരായ ജോര്‍ജ് വര്‍ഗീസ്, രാജു, ജെറാള്‍ഡ്, സെന്തില്‍, രാജേഷ് എന്നിവര്‍ പങ്കെടുത്തു. സ്പീഡ് ഗവേണര്‍ അഴിച്ച വാഹനങ്ങള്‍ കമ്പനിയില്‍ കൊണ്ടുപോയി ഘടിപ്പിച്ച ശേഷം പാലാ ജോയിന്റ് ആര്‍ടിഒ മുന്‍പില്‍ വാഹനം ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം മാത്രമേ സര്‍വീസ് നടത്താനാവു. വരും ദിവസങ്ങളില്‍ കോട്ടയം ജില്ലയിലെ  വൈക്കം, കാഞ്ഞിരപ്പള്ളി,  ചങ്ങനാശ്ശേരി, കോട്ടയം എന്നീ താലൂക്കുകളിലും വാഹന പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments