മേലുകാവ്‌മറ്റം സെൻ്റ്. തോമസ് യു. പി. സ്‌ക്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രശസ്ത മാർഗം കളി കലാകാരനും, കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ .സിബി പാലായെ ആദരിച്ചു. പ്രസ്‌തുത യോഗത്തിൽ മേലുകാവ് മറ്റം സെൻ്റ് . തോമസ് പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് കോനുക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ജോയ്‌സ് ജേക്കബ് ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. ജിസ്മോൻ തോമസ് അവാർഡ് ജേതാവിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments