കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജൂലൈ 16 വരെ കോട്ടയം ജില്ലയില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയില്‍ ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ച മഴ കുറവില്ലാതെ തുടരുകയാണ്. ഇടയ്ക്ക് മഴമാറിയെങ്കിലും ഇന്നും മഴ തുടരുന്നുണ്ട്. അതേസമയം വലിയ നാശനഷ്ടങ്ങളൊന്നും മീനച്ചില്‍ താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments