പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലനവും ഡിജിലോക്കർ സംവിധാനങ്ങളുടെ ആവശ്യകതയും വ്യക്തമാക്കി ക്ലാസുകൾ എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ്കുട്ടി കുര്യൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കൈറ്റ് അദ്ധ്യാപകർ സി. ത്രേസ്യാമ്മ, സിമി ജോസഫ് എന്നിവരും കുട്ടികളായ ലിയ സച്ചിൻ, ജുവൽ അൽഫോൻസ്, ക്രിസ്റ്റോ എം എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
കമ്പ്യൂട്ടർ പരിശീലനവും, ഡിജിലോക്കർ ആപ്പ് പരിചയപ്പെടലും രക്ഷിതാക്കൾക്ക് ഒരു പുതിയ അനുഭവമായി. അനബെൽ റോബി, പി രാമനാഥൻ, ഗോകുൽ ജി നായർ എന്നീ കുട്ടികൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 30 രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments