റോഡിൻ്റെ വീതി കുറവുമൂലം മൂലം വീർപ്പുമുട്ടുന്ന ചക്കാമ്പുഴ കവലയിലെ റോഡിലേക്ക് ഇറങ്ങി നിന്നിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റി. വാർഡു മെബർ സൗമ്യ സേവ്യറുടെ നേത്യത്വത്തിൽ കെട്ടിട ഉടമകൾക്ക് പണം സമാഹരിച്ച് നൽകിയശേഷമാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ കെട്ടിടം പൊളിച്ചു മാറ്റിയത്. പഞ്ചായത്ത് മെമ്പർമാരായ ജോഷി ജോസഫ് കുബളത്ത്, ആൽബിൻ ഇടമന ശ്ശേരിൽ,മനോജ് ചീങ്കല്ലേൽ ബാങ്ക് ബോർഡ് മെമ്പർ ബെന്നി കീത്താപ്പള്ളിൽ, തോമസ് മണ്ണഞ്ചേരിൽ ഓമനക്കുട്ടൻ, ടോമി പാറയിൽ, ജോബി കടലങ്ങാട്ട് , സുരേഷ് തടത്തിൽ, ബെന്നി ചെറുനിലം, എബി പുന്നത്താനം, സിബി പുന്നത്താനം തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments