Latest News
Loading...

മാണി സി.കാപ്പൻ എം. എൽ. എ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.




പേമാരിയും കാറ്റും.  നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ മാണി സി.കാപ്പൻ എം.എൽ.എ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾക്ക് പോലീസ് ഫയർ ഫോഴ്സ്, ഇലക്ട്രിസിറ്റി, വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തു. രാമപുരം, വെള്ളിലാപ്പള്ളി, ഏഴാച്ചേരി, ഐങ്കൊമ്പ്, മാനത്തൂർ, കടനാട്, ,കൊണ്ടാട് പ്രദേശങ്ങളിൽ കാറ്റും മഴയും മൂലം വ്യാപക നാശനഷ്ടം. . റബ്ബർ, ആനി, പ്ളാവ് തുടങ്ങിയ മരങ്ങൾ ഒടിഞ്ഞു വീണു. നിരവധിവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളിലാപ്പള്ളി സെൻ്റ് ജോസഫ് യു.പി സ്കൂളിനും നിരവധി വീടുകൾക്കും വലിയ തോതിൽ നാശമുണ്ടായിട്ടുണ്ട്. 





വീശിയടിച്ച കാറ്റിൽ കൃഷിക്കാരുടെ കപ്പ, വാഴ തുടങ്ങിയവയും  വ്യാപകമായി നശിപ്പിക്കപ്പെട്ടു. വലിയ മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞു വീണതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടു.  ഗതാഗതം പുന:സ്ഥാപിക്കാനും വൈദ്യുതി എത്തിക്കാനും വേണ്ട ക്രമീകരണങ്ങൾ ചെയ്തു. അടിയന്തരസാഹചര്യങ്ങളെ നേരിടാൻവേണ്ട മുൻകരുതലുകൾക്കായി ആർ.ഡി.ഓ യ്ക്ക് നിർദ്ദേശം നൽകി.. കർഷകർക്കുണ്ടായ നഷ്ടം കണക്കാക്കി റിപ്പോർട്ടു സമർപ്പിക്കാൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയതായി മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments