Latest News
Loading...

പ്രതിഷേധം സംഘടിപ്പിച്ചു.




കാസർഗോഡ് ഡിവിഷനിലെ നല്ലോംപുഴ സെക്ഷനിൽ കേടായ മീറ്റർ മാറ്റി സ്ഥാപിച്ചതിനു ശേഷം തിരികെ പോരുന്ന തൊഴിലാളികളെ പുറകെ ജീപ്പിൽ വന്ന് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ,വഴിയിൽ തെറിച്ചു വീണ വരെ ജാക്കിലിവർ ഉപയോഗിച്ചു മാരകമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കെ എസ് എ ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ ടി യൂ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ, കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ ഓഫീസേഴ്‌സ് ഫെഡറേഷൻ എന്നീ സംഘടനകൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. പാലാ വൈദ്യുതി ഭവനിൽ നടന്ന പ്രതിഷേധയോഗം വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ബോബി തോമസ് ഉദ്ഘാടനം ചെയ്തു. 





വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി റോബിൻ പി ജേക്കബ് അധ്യക്ഷനായിരുന്നു. ശ്രീമതി ആൻസി ഐസക് സ്വാഗതവും രഞ്ജിത് ബി നന്ദിയും പറഞ്ഞു. അശ്വതി വി എസ്, ജോബി ജോർജ്, റോയി കെ മാമൻ, സിജി പി സി, എന്നിവർ നേതൃത്വം നൽകി. വൈദ്യുതി തൊഴിലാളികൾക്കെതിരെ കലാപാഹ്വാനം ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments