കനത്ത മഴയിലും കാറ്റിലും രാമപുരത്തും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടം. നിരവധി വീടുകളും, കൃഷികളും, വാഹനങ്ങളും തകര്‍ന്നു. വാഴ, കപ്പ, ജാതി, തെങ്ങ്, റബ്ബര്‍, തേക്ക്, അഞ്ഞിലി തുടങ്ങിയ കൃഷികളാണ് നശിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീണതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. പാലാ, കൂത്താട്ടുകുളം യൂണിറ്റുകളിലെ ഫയര്‍ഫോഴ്സ് സംഘങ്ങളെത്തി റോഡിലെ മരങ്ങള്‍ വെട്ടിമാറ്റി.
വെള്ളിലാപ്പള്ളി സെന്റ്. ജോസഫ് യു.പി. സ്‌കൂളിന്റെ മുകളിലെ ഓടുകള്‍ കാറ്റത്ത് പറന്നുപോയി ക്ലാസ് റൂമുകളുടെ സീലിങ്ങുകളും തകര്‍ന്നു. എസ്.എച്ച്. കോണ്‍വെന്റിന്റെ മുകളിലേയ്ക്ക് കൂറ്റന്‍ മരം പിടന്നുവീണു. രാമപുരം അമ്പലം ജംഗ്ഷനില്‍ പുതുവേലില്‍ രാജാമണി, രാമപുരം കൊട്ടരത്തില്‍ അജു എന്നിവരുടെ വീടുകളുടെ മുകളില്‍ മരം വീണ് ഇന്നോവ അടക്കമുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പുതിയിടത്തുകുന്നേല്‍ നേഴ്സറിയുടെ മുകളിലേയ്ക്ക് മരം വീണ് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. കൊണ്ടാട് പെരുമ്പ്രായില്‍ സലിം, കീരിപ്പാട്ട് ബാബു, കീരിപ്പാട്ട് വനജ, മുതുവല്ലൂര്‍ രാജു, വിജേഷ് മുതുവല്ലൂര്‍, വെള്ളിലാപ്പിള്ളി ചീങ്കല്ലേല്‍ മനോജ്, പതിപ്പിള്ളില്‍ ബിനീഷ്, പറോട്ടിയില്‍ വിജയന്‍, ഏഴാച്ചേരി പുത്തന്‍പുരയില്‍ ബിജു, വടക്കേടത്ത് റെജി, വടക്കേടത്ത പ്രകാശ്, വള്ളിക്കുന്നേല്‍ സിബി,
താഴത്തുകച്ചിറ രമേശ്, പൂതാരിക്കര കൃഷ്ണന്‍കുട്ടി, തെക്കേപ്പുരയ്ക്കല്‍ രാജീവ്, കൂടപ്പുലം മണിസദനം പത്മനാഭന്‍ നായര്‍, തോട്ടിക്കാട്ട് സജിമോന്‍, നെടുമറ്റത്തില്‍ അഭിലാഷ്, അടൂര്‍ രാമന്‍നായര്‍, കുന്നത്തേല്‍ സുധീഷ്, ജെയവിലാസം ജയന്‍, വടക്കേടത്ത് തങ്കമ്മ, വടക്കേടത്ത് റെജി, സിബി വള്ളിക്കുന്നേല്‍, രമേശന്‍ താഴത്ത്കച്ചിറയില്‍, ബിജു പുത്തന്‍പുരയില്‍, മഞ്ചാടികുന്നേല്‍ ഫ്രാന്‍സിസ് എന്നിവരുടെ വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു.
കൂടപ്പുലത്ത ജയപ്രകാശ് മായാനിവാസ്, രാമന്‍നായര്‍ അടൂര്‍, രവീന്ദ്രന്‍ നായര്‍ കണ്ണന്‍പാലക്കല്‍, രാജമ്മ പുളിന്താനത്ത്, ആനന്ദവല്ലിയമ്മ ശ്രീലക്ഷ്മി, ഓമന ഓലിക്കല്‍, ദിലീപ്കുമാര്‍ വരിക്കാനാപ്പടവില്‍, സജിമോന്‍ തോട്ടിക്കാട്ട്, രാധാകൃഷ്ണന്‍ നായര്‍ പുതുശേരില്‍, കുട്ടപ്പന്‍ നായര്‍ അമ്പാട്ട്, സന്തോഷ് തോട്ടിക്കാട്ട്, മരങ്ങാട് വാര്‍ഡ് ആന്‍സണ്‍ മൈലക്കല്‍, ഹരികുട്ടന്‍ വഴിക്കോട്ട്, ഷിറ്റൊ വീട്ടിക്കല്‍, ലാലിച്ചന്‍ ചേട്ടിയാകുന്നേല്‍, ജോസഫ് കെ.ജെ. കളത്തിപറമ്പില്‍, സണ്ണി ചക്കാലക്കല്‍, കുഞ്ഞേപ്പച്ചന്‍ ചക്കാലക്കല്‍ എന്നിവരുടെ വിവിധ കൃഷികളും കാറ്റത്ത് നശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി എം.റ്റി. ജാന്റീഷ്, രാമപുരം ഗ്രാമപഞ്ചായത്ത് യൂ.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.കെ. ശാന്താറാം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments