Latest News
Loading...

പാലാ കിഴ തടിയൂർ ജംഗ്ഷനിൽ വാഹാനാപകടം



പാല കിഴതടിയൂർ പള്ളി (യൂദാഗ്ലീഹാ ) ജംഷനിൽ അപകടം . ഉച്ചയ്ക്ക് 1:40 ഓടെ ആണ് അപകടമുണ്ടായത്.  കെ എസ് ആർ ടി സി ടാഗത്തു നിന്നും വന്ന കാറും തൊടുപുഴ ഭാഗത്തു നിന്നും വന്ന ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ജീപ്പ് ഡിവൈഡറിൽ തട്ടി മലക്കം മറിഞ്ഞു . ബൈപ്പാസിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു







ഇതുവഴി വന്ന മന്ത്രി റേഷി അഗസ്ത്യൻ പോലീസ്, ഫയർ ഫോഴ്സ് എന്നിവരെ വളിച്ചു വരുത്തി. വാഹനം നിവർത്താൻ സഹായിക്കുകയും റോഡിൽ ഒഴുകിക്കിടന്ന ഓയിൽ ഫയർ ഫോഴ്സിനെ കൊണ്ട് വൃത്തിയാക്കിയതിനു ശേഷമാണ് മന്ത്രി സംഭവസ്ഥലത്തു നിന്നും പോയത്.



 ജോർജ്കുട്ടി ചെറുവള്ളി, കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, കെ.അജി, റെജി പള്ളി വരുത്തി കുന്നേൽ, നാട്ടുകാർ തുടങ്ങിയവർ സംഭവസ്ഥലത്ത് മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments