കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സ പുനരധിവാസ കേന്ദ്രമായ അഡാർട്ട് പാലാ സേവനത്തിന്റെ 40 വർഷം പിന്നിട്ടിരിക്കുന്നു.അഡാർട്ടിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും എ എ, അൽ അനോൺ, അൽ അറ്റിൻ സംഗമവും ജൂലൈ പതിനാലാം തീയതി ഞായറാഴ്ച രാവിലെ 11.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നു. തുടർന്ന്എ എ, അൽ അനോൺ, അൽ അറ്റീൻ സംഗമവും കലാപരിപാടികളും നടത്തപ്പെടും. തുടർന്ന് അഡാർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും, പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മോൺ.ജോസഫ് കണിയോടിക്കൽ മുഖ്യപ്രഭാഷണം നിർവഹിക്കും. അഡാർട്ട് ഡയറക്ടർ ഫാദർ. ജയിംസ് പൊരുന്നോലിൽ സ്വാഗതവും സീനിയർ കൗൺസിലർ ജോയ് കെ മാത്യു കൃതജ്ഞതയും പ്രകാശിപ്പിക്കും.
അഡാര്‍ട്ട് പ്രൊജക്റ്റ് ഡയറക്ടർ എൻ എം സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി, മുൻസിപ്പൽ കൗൺസിലർ തോമസ്പീറ്റർ,ആർ ആർ ടി സി കോഡിനേറ്റർ ടി എം മാത്യു, പാപ്പച്ചൻ മുത്തോലി, രാജീവ് ശാന്തി തുടങ്ങിയവർ പ്രസംഗിക്കും.
1984 ജൂലൈ 3 ന് ദുക്റാന തിരുനാൾ പല രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്ന മാർ സെബാസ്റ്റ്യൻ വയലിലാണ് അഡാർട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ സന്നിഹിതനായിരുന്നു. യശശരീരനായ ഫാദർ സെബാസ്റ്റ്യൻ പാട്ടത്തിലിന്റെയും, ഡോക്ടർ സിസ്റ്റർ ജോവാൻ ചുങ്കപ്പുരയുടെയും, എൻ എം സെബാസ്റ്റ്യന്റെയും, സിസ്റ്റർ സ്റ്റാൻസി എഫ് സി സി യുടെയും ശ്രമഫലമായാണ്1984ൽ അഡാർട്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
1995 മുതൽ കേന്ദ്രസർക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ സൗജന്യ ചികിത്സയാണ് അഡാർട്ടിൽ നൽകി വരുന്നത്. പാല രാമപുരം റൂട്ടിൽ പ്രവർത്തിക്കുന്ന അഡാർട്ടിൽ 20 പേരെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യമാണ് ഉള്ളത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത31 ദിവസത്തെ ചികിത്സ സൗജന്യമാണ്. ലഹരി വിമോചന ചികിത്സാരംഗത്തെ വ്യത്യസ്തമായ പ്രവർത്തനങ്ങളെ മാനിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേത് ഉൾപ്പടെ ഒട്ടനവധി പുരസ്കാരങ്ങൾ അഡാർട്ടിന് ലഭിച്ചിട്ടുണ്ട്.
വ്യക്തിത്വ വികസനത്തിലൂടെ ആസക്തി പ്രതിരോധം എന്ന ആപ്ത വാക്യത്തിൽ അധിഷ്ഠിതമായി സ്കൂൾ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന അഡാർട്ട് ക്ലബ്ബുകൾ, പ്രസിദ്ധീകരണ വിഭാഗം, എക്സിബിഷനുകൾ, ഓഡിയോ വിഷ്വൽ പ്രോഗ്രാമുകൾ, ബോധവൽക്കരണ പരിപാടികൾ, എഎ ഗ്രൂപ്പുകൾ, ഫാമിലി കൗൺസിലിംഗ്തുടങ്ങിയവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും, മോൻസിഞ്ഞോർ ജോസഫ് കണിയോടിക്കൽ ചെയർമാനും, ഫാദർ ജെയിംസ് പൊരുന്നോലിൽ ഡയറക്ടറും ആയുള്ള അഡാർട്ടിന്റെ പ്രവർത്തനങ്ങൾക്ക് പ്രോജക്ട് ഡയറക്ടർ എൻ എം സെബാസ്റ്റ്യനും, മാനേജിംഗ് കമ്മിറ്റിയും നേതൃത്വം നൽകുന്നു.സൈക്യാട്രിസ്റ്റ് ഡോക്ടർ സിസ്റ്റർ പ്രശാന്തി സിഎംസി, കൗൺസിലർമാരായ ജോയ് കെ മാത്യു, ലിജോ ജോസ്, മരിയ ആനി പോൾ, മെഡിക്കൽ സ്റ്റാഫ് മാരായ റോസമ്മ ജോസഫ്, സൗമ്യ അനീഷ് എന്നിവർ അടങ്ങുന്ന 15 അംഗ ടീമും സേവനം ചെയ്യുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments