ഈ അക്കാദമികവർഷം സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലെ ട്യൂഷൻ ഫീസ് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന്കേരള കാത്തലിക് അൺ എയിഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ ഗവണ്മെന്റനോട് ആവശ്യപ്പെട്ടു. കേരളത്തിലെ സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ നിലവിള്ള ഫീസ് 2013ൽ നിശ്ചയിച്ചതാണ്. കഴിഞ്ഞ പത്തു വർഷമായി ഫീസ് വർദ്ധനവ് ഉണ്ടായിട്ടില്ല.എന്നാൽ ഗവണ്മെന്റ് , യൂണിവേഴ്സിറ്റി തലങ്ങളിൽ എല്ലാവർഷവും 5% വർദ്ധനവ് ഫീസിനങ്ങളിൽ ഉണ്ട്. ഈ സ്വാതന്ത്ര്യം സ്വാശ്രയകോളേജുകളിലും അനുവദിക്കേണ്ടതാണ്.
പ്രസിഡന്റ് റവ. ഡോ. ജിബി ജോസ് പ്രമേയം അവതരിപ്പിച്ചു. താമരശ്ശേരി അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ.ചാക്കോ കാളംപറമ്പിൽ, അങ്കമാലി നൈപുണ്യ കോളേജ് പ്രിൻസിപ്പൽ റവ.ഡോ പോളച്ചൻ, ചുണങ്ങുംവേലി ഭാരത് മാതാ കോളേജ് മാനേജർ റവ. ഫാ ജേക്കബ് പുതുശ്ശേരി, ചേർപ്പുങ്കൽ ബിവിഎം കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ബേബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments