Latest News
Loading...

പഠനോത്സവവും മോഡൽ നിയമസഭയും




കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾ നേടിയ അറിവുകളും കഴിവുകളും ശേഷികളും പ്രകടിപ്പിക്കുന്ന പഠനോത്സവം പരിപാടി തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഹെഡ്മാസ്റ്റർ സജി കെ ബിയുടെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ ഉദ്ഘാടനം ചെയ്തു.
 

എം പി ടി എ പ്രസിഡൻറ് ആശാ ഷെൽജി, സീനിയർ അസിസ്റ്റൻറ് ജിൻസി ജോസഫ്, എസ് .ആർ.ജി കൺവീനർ ജ്യോതിലക്ഷ്മി,ഷൈല കെ ഹമീദ്,കെ.പി ഉഷ എന്നിവർ ആശംസകൾ അർപ്പിച്ചു. 
വിദ്യാർത്ഥികൾ തങ്ങൾ നേടിയ അറിവുകളും ശേഷികളും വിവിധ കലാപരിപാടികളുടെ രൂപത്തിൽ സൗന്ദര്യാത്മകമായി ആവിഷ്കരിച്ചു. 





ചീരപ്പാട്ട് ,നാടൻ പാട്ട് , ഇംഗ്ലീഷ് റോൾപ്ലേ ,സുരീലി ഹിന്ദി നൃത്താവിഷ്കാരം, കൊറിയോഗ്രാഫി, ഹിന്ദി കവിയരങ്ങ്’, ഗണിതപ്പാട്ട് ,ശാസ്ത്ര പരീക്ഷണങ്ങൾ ,വേദഗണിതം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി . സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച മോഡൽ നിയമസഭ, നിയമസഭാ- പ്രവർത്തനങ്ങളിലേക്ക് വെളിച്ചംവീശി.പരിപാടികൾക്ക് അഡ്വ.പോൾ ജേക്കബ്,പി.ആർ അനൂപ് എന്നിവർ നേതൃത്വം നല്കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments