Latest News
Loading...

പാരാഗ്ലൈഡിംഗ് ഫെസ്റ്റില്‍ അപകടം



വാഗമണ്ണില്‍ നടക്കുന്ന പാരഗ്ലൈഡിംഗില്‍ ഫെസ്റ്റിനിടെ 2 പേര്‍ക്ക് വീണ് പരിക്കേറ്റു.  ആന്ധ്രപ്രദേശ് സ്വദേശി ഭരത്തി( 37)നാണ് ഇന്ന് ലാന്‍ഡിംഗ് സമയത്ത് വീണു പരുക്കേറ്റത്. ഭരത്തിനെ  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കാണ് സംഭവം. 




കഴിഞ്ഞ ദിവസം വൈകിട്ടു സമാന അപകടത്തില്‍പെട്ട ഹിമാചല്‍പ്രദേശ് സ്വദേശി പ്രവീണിനെയും (24) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭരത്തിനു കൈക്കും, പ്രവീണിനും നടുവിനും ആണ് പരുക്കേറ്റിരിക്കുന്നത്. വാഗമണ്ണില്‍ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ നടന്നു വരികയാണ്.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments