ജയ്സൺ ആത്മഹത്യ ചെയ്തത് ഏഴ് മാസം പ്രായമുള്ള കുട്ടിയെ അടക്കം കൊലപ്പെടുത്തിയ ശേഷം . ജയ്സന്റെ ഭാര്യ മരീന (29), ജെറാൾഡ് (4) , ജെറീന (2), ജെറിൽ (7 മാസം) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജയ്സൺ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹം ഒരു മുറിയിലായിരുന്നു. മരിയയുടെ മൃതദേഹം മറ്റൊരു മുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലും .
ജയ്സന് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് വിവരം. നിലവിൽ വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിയാൻ ഇരിക്കെയാണ് സംഭവം.
രാവിലെ ജയ്സൺ സഹോദരനെ വിളിച്ച് വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഹോദരൻ വീട്ടിലെത്തിയപ്പോൾ അകത്തേക്ക് കയറി വരാൻ എഴുതിയ ഒരു കുറിപ്പാണ് കണ്ടത്. അകത്തു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments