Latest News
Loading...

മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി.




ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് കുട്ടനാട് ഓവർസീസും അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി.


മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം ശ്രീ. മാണി C. കാപ്പൻ MLA  നിർവഹിച്ചു. NSS വോളന്റിയർ സെക്രട്ടറി ആഷാ V. മാർട്ടിൻ അധ്യക്ഷയായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, 
ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം എന്നിവർ ആശംസകളർപ്പിച്ചു.  





എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിമിമോൾ സെബാസ്റ്റ്യൻ, സി. ജെയ്മി അബ്രഹാം FCC, ലീനു K. ജോസ്, ഗംഗാ S. നായർ, തെരെസാ ജോൺസൺ, സോജാ ബാബു, നന്ദനാ വിനോദ്, മരിയ ബേബി എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.  
നാഷണൽ ട്രെയിനർ ശ്രീ. സാബു വല്ലയിൽ പ്രസംഗപരിശീലനം നടത്തി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments