ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ മേലുകാവ് കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ യുവാവ് മരിച്ചു. ബൈക്കിൽ നിന്നും വീണ യുവാവ് ടോറസ് ലോറി കയറിയാണ് മരിച്ചത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല
തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഈരാറ്റുപേട്ട ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ( KL07B 6436) ഇടിച്ചാണ് അപകടം. തെറിച്ചുവീണ യുവാവ് എതിരെ വന്ന ടോറസ് ലോറിയുടെ മുന്നിലേക്കാണ് വീണത്. പരിക്കേറ്റ 2 യുവാക്കളെയും നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments