Latest News
Loading...

കൃഷിപാഠങ്ങളുടെ കരുത്തിൽ വിത്തു നട്ട് വിദ്യാർത്ഥികൾ .




അരുവിത്തുറ : പാഠപുസ്തകളിൽ നിന്നും ആർജിച്ച അറിവുകളുടെ കരുത്തിൽ മണ്ണിൽ കനകം വിളിയിക്കാനുള്ള പരിശ്രമവുമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ് അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ ബോട്ടണി വിദ്യാർത്ഥികൾ ഹരിതാ റസിഡൻസ്സ് അസോസിയേഷനുമായി സഹകരിച്ച് ക്യാപസിനു സമീപമുള്ള കൃഷിയിടത്തിൽ ചേന കൃഷിക്കാണ് വിദ്യാർത്ഥികൾ തുടക്കമിട്ടിരിക്കുന്നത്. 


പാരമ്പര്യ കൃഷിരീതകളുടെ പുനർജീവനം എന്ന ലക്ഷ്യത്തോടെയാണ് ബോട്ടണി വിഭാഗം പുതിയ കർമ്മപദ്ധതി തയ്യാറാക്കിയിരക്കുന്നത്..കൃഷിക്ക് പ്രാരംഭം കുറിച്ചു കൊണ്ട് നടന്ന വിത്തിടിൽ ചടങ്ങ് കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ.സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. 



ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, ഡോ. അബിൻ സെബാസ്റ്റ്യൻ, ഹരിതാ റസിഡൻസ്സ് അസാസിയേഷൻ ഭാരവാഹികളായ ഡോ സണ്ണി ജോസഫ് മണ്ണാറകത്ത് തോമസ് ആഴാത്ത്, ജോണി പേഴത്തുംങ്കൽ, ചാർളി വെളിമറ്റത്തിൽബോസ് വരകുകാലായിൽ , അഡ്വ : ഓ വി ജോസഫ് ഒട്ടലാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments