കുടുംബശ്രീ ജില്ലാ മിഷൻ്റെയും കേരളാ നോളഡ്ജ് ഇക്കോണമി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്റ്റെപ് അപ് രജിസ്ട്രേഷൻ ക്യാമ്പിയിനു പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ തുടക്കമായി. തൊഴിൽ അന്വേഷകരെ കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു .എം എസ് പോർട്ടലിലേക്ക് രജിസ്റ്റർ ചെയ്യിപ്പിച്ചുകൊണ്ട് പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുഴുവൻ തൊഴിൽ അന്വേഷകരെയും നോളഡ്ജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ളു.എം.എസ് പോർട്ടലിൻ്റെ ഭാഗമാക്കുകയും അവരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസരിച്ച് അനുയോജ്യമായ ജോലിയിലേക്ക് എത്തിക്കുക എന്നതാണ് കേരള നോളഡ്ജ് ഇക്കോണമി മിഷൻ വിഭാവനം ചെയ്യുന്നത് .18 വയസ്സ് പൂർത്തിയായ പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് രജിസ്ട്രേഷൻ ക്യാമ്പയിൻ്റെ ഭാഗമാകാം.
നവകേരളം വിജ്ഞാന സമൂഹമാവണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി മിഷന്റെ ഡി.ഡബ്ളു.എം.എസ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായ സ്കിൽ പരിശീലനവും അതോടൊപ്പം തന്നെ കരിയർ സർവീസ് സപ്പോർട്ട് സേവനങ്ങളും ലഭ്യമാകും. യോഗ്യതയ്ക്കും കഴിവിനും ചേരുന്ന തൊഴിൽ അവസരങ്ങളും ഈ പോർട്ടൽ വഴി അറിയാൻ സാധിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ അക്ഷയ് ഹരി, കെ കെ കുഞ്ഞുമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, മെമ്പർമാരായ ബീനാ മധുമോൻ, നിഷ സാനു, സെക്രട്ടറി റ്റിജി തോമസ്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു രാജപ്പൻ, കമ്മ്യൂണിറ്റി അംബാസിഡർ
എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments