Latest News
Loading...

NDA ജനപഞ്ചായത്ത് സമ്മേളനം നടത്തി.



NDA മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ, നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ നിരത്തി " ജനപഞ്ചായത്ത് " സംഘടിപ്പിച്ചു. മൂന്നിലവ് പഞ്ചായത്തിന്റെ NDA ചെയർമാൻ  ദിലീപ് മൂന്നിലവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ചരിത്രത്തിൽ ഇത് വരെ സംഭവിക്കാത്തത്ര വികസന പ്രവർത്തനങ്ങളാണ് 2014 ന് ശേഷം നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് , സമ്മേളനം ഉദ്ഘാടനം ചെയ്ത് BJP കോട്ടയം ജില്ലാ ജനറൽ സെക്രട്ടി  PG ബിജുകുമാർ പറഞ്ഞു.

ഈ സദ്ഭരണം തുടരാൻ പ്രബുദ്ധരായ ജനങ്ങൾ NDA ക്ക് അനുകൂലമായി ചിന്തിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ BDJS സംസ്ഥാന എക്സിക്കുട്ടിവ് മെമ്പർ  ഷാജി ശ്രീശിവം അഭിപ്രായപ്പെട്ടു.




ഇനി വരുന്ന കാലഘട്ടങ്ങളിൻ മൂന്നിലവ് പഞ്ചായത്തിൽ NDA ക്ക് അവസരം നല്കിയാൽ യഥാർത്ഥ ഭരണവും വികസന പ്രവർത്തനങ്ങളും എന്താണെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് യോഗത്തിൽ ആശംസ അർപ്പിച്ച് സംസാരിച്ച ഭരണങ്ങാനും മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് KB പറഞ്ഞു.

യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റുമാരായ K K സജീവ്, മോഹനൻ തലനാട് , മണ്ഡലം ജനറൽ സെക്രട്ടറി ഷാനു vs മണ്ഡലം സെക്രട്ടറി ജയാ സന്തോഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീകലാ ബിജു തുടങ്ങിയവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments