Latest News
Loading...

ചേർപ്പുങ്കൽ ടൗണിൽ വെള്ളിയാഴ്ച മുതൽ ട്രാഫിക് പരിഷ്കാരം



ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പഴയ റോഡിലുള്ള ചകിണി പാലം സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ബഹുമാനപ്പെട്ട കടുത്തുരുത്തി എംഎൽഎ അഡ്വക്കറ്റ് മോൻസ് ജോസഫിന്റെ സാന്നിധ്യത്തിൽ കിടങ്ങൂർ പഞ്ചായത്ത്തല ട്രാഫിക് അഡ്വൈസറി കമ്മിറ്റി പഞ്ചായത്ത് ഓഫീസിൽ ചേർന്നു. യോഗ തീരുമാനപ്രകാരം  വെള്ളിയാഴ്ച മുതൽ പാലാ ഭാഗത്തേക്ക് സൂപ്പർഫാസ്റ്റ് ഒഴികെ എല്ലാ കെഎസ്ആർടിസി സ്വകാര്യ ബസുകളും പഴയ റോഡിലൂടെ ചേർപ്പുങ്കൽ ജംഗ്ഷനിൽ എത്തി ജംഗ്ഷനിൽ നിന്നും ഹൈവേയിൽ എത്തി പാലായ്ക്ക് പോകേണ്ടതാണ്. 




ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്ന്  നിന്ന് ഹൈവേയിലേക്കുള്ള ഗതാഗതം വെള്ളിയാഴ്ച മുതൽ വൺവേ ആയിരിക്കും. ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്ന് ഹൈവേയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ചേർപ്പുങ്കൽ ഹൈവേയിൽ നിന്ന്  ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ സെന്റ് ആന്റണീസ് ഗ്രോട്ടോ വഴിയോ ചിറക്കൽ പാലത്തിൽ നിന്ന് ടേൺ ചെയ്തു യാത്ര തുടരേണ്ടതാണ്. 



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ.മോൻസ് ജോസഫ് എംഎൽഎ,ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫസർ മേഴ്സി ജോൺ, പഞ്ചായത്ത് മെമ്പർമാരായ മിനി ജെറോം, പി ജി സുരേഷ്, ലൈസമ്മ ജോർജ്, പാലാ എം വി ഐ ശിവകുമാർ, പിഡബ്ല്യുഡി ബ്രിഡ്ജസ്, റോഡ്സ് എൻജിനീയർമാർ കിടങ്ങൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments