Latest News
Loading...

കരൂര്‍ പഞ്ചായത്ത് ജല്‍ജീവന്‍ പദ്ധതി. ഉദ്ഘാടനവേദിയില്‍ ബിജെപി പ്രതിഷേധം



കരൂര്‍ പഞ്ചായത്ത് ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പദ്ധതി ഉദ്ഘാടനവേദിയില്‍ ബിജെപി പ്രതിഷേധം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടകനായി വേദിയിലിരിക്കവെയാണ് ബിജെപി പ്രവര്‍ത്തകര്‍ സദസിലെത്തി പ്രതിഷേധിച്ചത്. 



പദ്ധതി പ്രവര്‍ത്തനത്തിന് 71.36 കോടി രൂപ അനുവദിച്ച കേന്ദ്ര ഗവണ്‍മെന്റിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉല്‍ഘാടനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ പോലും സ്ഥാനം നല്‍കി ഇല്ലന്നും ബിജെപി  കമ്മിററി  ഭാരവാഹികളെ സമ്മേളനത്തില്‍ വിളിച്ചിട്ടില്ല എന്ന്  ആരോപിച്ചായിരുന്നു പ്രതിഷേധം. നേരത്തെ ഉദ്ഘാടന വേദിയ്ക്ക് മുന്നില്‍ ബിജപി  പ്രതീകാത്മക ഉല്‍ഘാടനം നടത്തുകയും ചെയ്തിരുന്നു.  

 ഔദ്യോഗിക ഉല്‍ഘാടന വേദിയ്ക്ക് മുന്നിലെത്തി എത്തി പ്രതിഷേധം രേഖപ്പടുത്തിയ ചെയ്ത ബി ജെ പി കരൂര്‍ പഞ്ചായത്ത് കമ്മിററി  ഭാരവാഹികളെ പോലീസ് എത്തി സമ്മേളന വേദിയില്‍ നിന്ന് ബലമായി നീക്കി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments