കോട്ടയം റവന്യൂ ജില്ലാ കലോൽസവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാലാ MLA യും കലോൽസവ സംഘാടക സമിതി ചെയ്യർ മാനുമായ മാണി സി കാപ്പൻ പ്രകാശനകർമ്മം നിർവ്വഹിച്ചു. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു. പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ സുനിജ , AEO ശ്രീകല, പബ്ലിസിറ്റികൺവീനർ നാസർ മുണ്ടക്കയം,സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ റജി കെ മാത്യം, ഹെഡ് മാസ്റ്റർ റെജി, പ്രോഗ്രാം കൺവീനർമാർ അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
തമ്പലക്കാട് സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനുമായ രാജേഷ് മണിമലയുടെ പുത്രൻ പുത്തൻവീട് അവിനാഷ് രാജേഷ്ആണ് ലോഗോ ഡിസൈൻ ചെയ്തത്. 11 ലോഗോ ലഭിച്ചതിൽ നിന്നും ജൂറിയാണ് മികച്ച ലോഗോ തിരഞ്ഞെടുത്തത്.ഇരുപത്തിരണ്ട് മുതൽ 25 വരെയാണ് കോട്ടയം റവന്യൂ ജില്ല കലോത്സവം നടക്കുന്നത് പല സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ,സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളാണ് പ്രധാന വേദികൾ
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments