ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് ആഭ്യന്തര വകുപ്പ് സ്ഥലം അനുവദിക്കുന്നത് മായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ട് ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്ന് വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു. ഇത്തരം റിപ്പോർട്ട് നൽകിയതിൻ്റെ സാഹചര്യം എന്താണ് എന്ന് വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു,
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിച്ച് ഒരു നാടിനെയും സമുദായത്തേയും താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും പാർട്ടി കുറ്റപ്പെടുത്തി. ഇക്കാര്യത്തിലുള്ള ആഭ്യന്തര വകുപ്പിൻ്റെ നിലപാട് വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മുൻസിപ്പൽ പ്രസിഡൻറ് ഷെഹീർ വെള്ളൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു, കൗൺസിലർമാരായ എസ്.കെ.നൗഫൽ, സഹിലഫിർദൗസ്, പാർട്ടി ഭാരവാഹികളായ യൂസുഫ് ഹിബ, സലിം വെള്ളൂപ്പറമ്പ് , എൻ.എം. ഷെരീഫ് , ഫൈസൽ കെ.എച്ച് , എന്നിവരും സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments