Latest News
Loading...

വലവൂർ ബാങ്ക് അന്തീനാട് ബ്രാഞ്ചിന് മുന്നിൽ ധർണ നടത്തി


അന്തീനാട് : വലവൂർ സർവീസ് സഹകരണബാങ്കിലെ നിക്ഷേപകരുടെ പണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും, നിക്ഷേപകരുടെ പണം തിരികെ കൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

വലവൂർ സർവ്വീസ് സഹകരണ ബാങ്ക്
നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ, സാമ്പത്തിക പ്രതിസന്ധിയിലായ വലവൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് വലവുർബാങ്ക് അന്തീനാട് ബ്രാഞ്ചിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

നിക്ഷേപക സംരക്ഷണസമിതി പ്രസിഡന്റ് ശ്രീ ടോമി കുടക്കച്ചിറ അധ്യക്ഷത വഹിച്ചു. 

കെ.പി.സി.സി മെമ്പർ തോമസ് കല്ലാടൻ, ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ , ടോമി ഉഴുത്തുവാൽ, ബിനോയി ചുരനോലിക്കൽ, എന്നിവർ
ധർണക്ക് പിന്തുണ അറിയിച്ചു പ്രസംഗിച്ചു.

നിക്ഷേപകരുടെ പണം തിരികെ നൽകുക, നിന്നുപോയ ചിട്ടികൾ പുനരരാരംഭിക്കുക,ലോൺ കുടിശിഖ തിരികെ പിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ബാങ്കിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ ഉടനടി നടപടി ഉണ്ടാകണമെന്ന് ധർണയിൽ ആവശ്യമുയർന്നു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments