Latest News
Loading...

മാലിന്യ മുക്ത നവകേരളം പഞ്ചായത്ത്‌ തല കൺവെൻഷൻ



തലപ്പലം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പഞ്ചായത്ത്‌ തല കൺവെൻഷൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഔപചാരിക ഉൽഘാടനം ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ശ്രീകല ആർ നിർവഹിച്ചു.തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി സ്റ്റെല്ല ജോയ് സ്വാഗതം ആശംസിച്ചു. നവകേരളം കർമപദ്ധതി റിസോഴ്‌സ് പേഴ്സൺ ശരത് ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ  രാജീവ്‌ ആർ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. 


ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജെറ്റോ ജോസ്, മേഴ്‌സി മാത്യു നിയോജക മണ്ഡലം ക്യാമ്പയിൻ കോർഡിനേറ്റർ പീറ്റർ പന്തലാനി, ബി ജെ പി മണ്ഡലം പ്രസിഡന്റ്‌ ശ്രീ സുരേഷ് പി കെ, NCK പ്രതിനിധി ശ്രീ തോമസ് എം ടി, ശ്രീ അനസ് കണ്ടത്തിൽ (മുസ്‌ലിം ലീഗ് ), ശ്രീ ശ്രീകുമാർ (CMP), ശ്രീ ജോർജുകുട്ടി വിഎസ് ( കേരള കോൺഗ്രസ് ജേക്കബ് ), കേരള കോൺഗ്രസ് പ്രതിനിധി ശ്രീ തോമാച്ചൻ താളനാനിയിൽ, ശ്രീ എ എം എ ഖാദർ  ( വ്യാപാരി വ്യവസായി ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്), മേലംപാറ ദീപ്തി ഭവൻ സെമിനാരി പ്രതിനിധി ഫാദർ ബാബു,  വ്യാപാരി വ്യവസായി ഏകോപനസമിതി കളത്തൂക്കടവ് യൂണിറ്റ് സെക്രട്ടറി പ്രസന്നൻ തൂങ്ങുപാറ നിരപ്പേൽ, പ്ലാശനാൽ സെൻമേരിസ് പള്ളിയിലെ പ്രതിനിധി  ശ്രീ ബിജോ തനിക്കുന്നേൽ, അമ്പാറ എസ്എൻഡിപി യോഗ പ്രതിനിധി അജിത ചേറാടിയിൽ,  അംഗനവാടി ടീച്ചർ പ്രതിനിധി ശ്രീമതി മായ വി ടി, ഹരിത കർമ്മ സേനയുടെ പ്രതിനിധി ശ്രീമതി പൊന്നമ്മ സദാനന്ദൻ, എൻ ആർ  എച് എം DR. ഉമേഷ്‌, സെന്റ് ആന്റണീസ്  ഹയർസെക്കൻഡറി സ്കൂൾ  എൻഎസ്എസ് ചാർജ് ഓഫീസർ ശ്രീമതി എയ്ഞ്ചൽ മിന്നു, സെന്റ് ആന്റണി സ്കൂൾ  പ്രിൻസിപ്പൽ  ശ്രീ ജെയിംസ് കുട്ടി എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു.


പഞ്ചായത്ത്‌ ഓഫീസിൽനിന്നും ആരംഭിച്ച റാലിയിൽ സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂളിലെ 200 ഓളം വിദ്യാർത്ഥികൾ,കുടുംബശ്രീ അംഗങ്ങൾ , തൊഴിലുറപ്പ് അംഗങ്ങൾ , ഹരിത കർമസേന അംഗങ്ങൾ , തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാരി വ്യവസായി അംഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, രാഷ്ട്രീയ, മത നേതാക്കൾ, സി ഡി എസ് അംഗങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദ് ജോസഫ്,വാർഡ് മെമ്പർമാരായ എൽസന്മ തോമസ്, ചിത്ര സജി, ജോമി ബെന്നി, സതീഷ് കെ ബി, കെ ജെ സെബാസ്റ്റ്യൻ, സുരേഷ് പി കെ എന്നിവർ പങ്കെടുത്തു. 


തലപ്പലം ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് തയ്യാറാക്കിയ വലിച്ചെറിയൽ മുക്ത ഗാനം പ്രകാശിപ്പിച്ചു.വി ഇ ഒമാരായ അനു ചന്ദ്രൻ, മിനി പി വിജയ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ബിജു കെ കെ യോഗത്തിനു നന്ദി പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments