കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിടങ്ങൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കിടങ്ങൂര്‍ ചെമ്പിളാവ് സ്വദേശിയായ രാഹുല്‍ ഡി നായരെന്ന 24 കാരന്‍ മരണത്തിന് കീഴടങ്ങിയത്. കൊച്ചി സെസിലെ ജീവനക്കാരനായ രാഹുല്‍ പാലായിലായിരുന്നു നിലവില്‍ താമസം.
രാഹുല്‍ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവര്‍മ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇതിന് പിന്നാലെ നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഹോട്ടല്‍ പൂട്ടിച്ചിരുന്നു. രാഹുല്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. രാഹുലിന്റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
രാഹുലിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 6 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെ പാലായിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് കിടങ്ങൂര്‍ ചെമ്പിളാവിലെ വീട്ടുവളപ്പില്‍ നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments