Latest News
Loading...

പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്‍പില്‍ ധര്‍ണ നടത്തി



ബാങ്കുകളുടെ മനുഷ്യത്വമില്ലാത്ത സമീപനത്താല്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന വ്യാപാരികളുടെയും വ്യവസായികളുടെയും അവസ്ഥയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ജില്ലാ കമ്മിറ്റി പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്‍പില്‍  ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് വി.ഉഴുന്നാലില്‍ ഉദ്ഘാടനം ചെയ്തു.




പ്രിന്‍സ് വി സി തയ്യില്‍ അധ്യക്ഷത വഹിച്ചു. ടോമി കുറ്റിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.  സജി വട്ടക്കനാല്‍, തങ്കച്ചന്‍ പി എം, സജി തോമസ്, ബെന്നി മൈലാടൂര്‍ ,സിബി റിജന്‍സി ,റോയി പാലാ ബേക്കേഴ്‌സ് , അയ്യപ്പന്‍ ഐശ്വര്യ, സോജന്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments