തീക്കോയി കല്ലത്ത് പ്രവർത്തിക്കുന്ന കുടുംബക്ഷേമ ഉപ കേന്ദ്രത്തിന്റെ മുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു താഴ്ന്നു. ബുധനാഴ്ച രാത്രിയിലാണ് കിണറിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇടിഞ്ഞ് കിണറ്റിലേക്ക് വീണത്. വർഷങ്ങൾ പഴക്കമുള്ള കിണറാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും വെള്ളം ഉയർന്നതും ഇടിഞ്ഞുവീഴാൻ കാരണമായിട്ടുണ്ട്. കുടുംബ ക്ഷേമ കേന്ദ്രത്തിന്റെ കിണറിനോട് ചേർന്നുള്ള ഭാഗത്തിന്റെ അടിത്തറക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും രണ്ടാം വെള്ളിയാഴ്ചകളിലും ആണ് ഇവിടെ കുടുംബക്ഷേമ ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടം പുതുക്കിപ്പണിയുന്നതിന് എൻ.എച്ച്.എം. ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. കെട്ടിടം പുതുക്കി പണിയുന്നതിനൊപ്പം കിണർ റിങ്ങ് ഇറക്കി പുനർ നിർമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിസ് പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments