Latest News
Loading...

പൊന്‍കുന്നത്തെ വാഹനാപകടം: ഡ്രൈവര്‍ അറസ്റ്റില്‍.




3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ കൊപ്രാക്കളം    വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംങ്ങുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടില്‍ പാട്രിക് ജോസ് (38) എന്നയാളെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് വൈദ്യപരിശോധന റിപ്പോര്‍ട്ട്. 




ഇന്നലെ രാത്രി 10:15 മണിയോടുകൂടി  ഇളംകുളം കോപ്രാക്കളം  ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലിന് സമീപം വച്ച്  ഇയാള്‍ ഓടിച്ചിരുന്ന താര്‍ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോറിക്ഷയില്‍  ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ജീപ്പ് ഡ്രൈവറായ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ  എന്‍.രാജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments