ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്വച്ഛത ഹി സേവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ഡിവിഷൻ 20 ടൗണിലെ മുരുക്കോലി തോട്ടുമുക്ക് കടവ് റോഡ്ക്ലീനിങ് നടത്തി സഞ്ചാരയോഗ്യമാക്കി. ഈ ശ്രമദാന പരിപാടി ഡിവിഷൻ കൗൺസിലർ ഡോ സഹല ഫിർദൗസ് ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ രാജൻ ടി ആശംസകൾ നേർന്നു സംസാരിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ലിനീഷ്,ജെറാൾഡ് മേൽനോട്ടം വഹിച്ചു. ക്ലീനിങ്ങിൽ ടീം വെൽഫെയർ അംഗങ്ങളായ യൂസഫ് ഹിബ, സക്കീർ കറുകാഞ്ചേരിൽ, ഹാഷിർ ഇഞ്ചക്കാട്ട്, നജീബ് ,ഫാറൂഖ് മുഹമ്മദ്,കൻ്റിജൻ്റ് ജീവനക്കാരായ അനീഷ്, രാജീവ്,ഹരിത കർമ്മ സേനാംഗങ്ങളായ റഹിയാനത്ത്, അമ്പിളി ജയകുമാർ ആശാവർക്കർ ഷഫീന എന്നിവർ പങ്കെടുത്തു
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്വച്ഛത ഹി സേവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ഡിവിഷൻ 6 പേഴുംകാട് മിനി M C F , ഈലക്കയം വെയിറ്റിങ് ഷെഡ് എന്നിവിടങ്ങളിൽ
ക്ലീനിങ് നടന്നു.
ഈ ശ്രമദാന പരിപാടി ഡിവിഷൻ കൗൺസിലർ S K നൗഫൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് സാർ, നൗഷാദ് ആശംസകൾ നേർന്നു സംസാരിച്ചു. ഹരിത കർമസേന പ്രവർത്തകരായ അനുമോൾ, മിനി, രേഖ പ്രദേശ വാസികളായ എൻ എം ഷരീഫ്, സുൽത്താൻ, അൻവർ, മുരളി, അലിയാർ എന്നിവർ പങ്കെടുത്തു.
സഹകരിച്ച എല്ലവർക്കും നന്ദി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments