Latest News
Loading...

പ്ലാശനാൽ ടൗൺ ശുചീകരിച്ചു.



മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ തലപ്പലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാശനാൽ ടൗൺ ശുചീകരിച്ചു. ശുചീകരണ പരിപാടികൾക്ക് പ്രസിഡന്റ് അനുപമ വിശ്വനാഥ് നേതൃത്വം നൽകി. 


 പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലാളികൾ, ഹരിത കർമ്മസേന അംഗം ഉമ വിജയൻ, കുടുംബശ്രീ പ്രവർത്തകർ , വ്യാപാര വ്യവസായികൾ ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments