Latest News
Loading...

മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് ഒക്‌': 21 ന് തുടക്കമാകും.
കോട്ടയo : മീനച്ചിൽ  താലൂക്കിൻ്റെ ദാഹമകറ്റാൻ 1243 കോടിയുടെ മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് ഒക്. 21 ന് തുടക്കമിടും. 2012-ൽ ഏതാനും പഞ്ചായത്ത് മേഖലയ്ക്കായി ഭരണാനുമതി നൽകിയിരുന്ന പദ്ധതിക്കാണ് നീണ്ട കാത്തിരിപ്പിനു ശേഷം കേന്ദ്ര  ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപടിയായത്.കെ.എം.മാണി ധന കാര്യ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മീനച്ചിൽ താലൂക്കിലെ കടനാട് പഞ്ചായത്തിൽ നീലൂരിൽ പദ്ധതി ആരംഭിക്കുന്നതിന് ഭരണാനുമതി നൽകിയതും ജലസംഭരണിക്കായി ഭൂമി ഏറ്റെടുത്തതും.


 ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ വിപുലീകരിച്ച് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി  13 പഞ്ചായത്തുകൾക്കായിട്ടാണ് പദ്ധതി  നടപ്പാക്കുന്നത്. നീലൂരിൽ ശുദ്ധീകരണ പ്ലാൻ്റിനായി നേരത്തെ ഭൂമി ഏറ്റെടുത്ത് ഉറപ്പു വരുത്തിയത് വളരെ സഹായകരമായി.42230 കുടുബങ്ങൾക്കായി ശുദ്ധീകരിച്ച കുടിവെള്ളo തടസ്സരഹിതമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇതോടൊപ്പം പ്രാദേശിക കൂടി വെള്ള പദ്ധതികൾക്കും ജല ലഭ്യത ഉറപ്പു വരുത്താം.ജലവിതരണ ശൃംഖലയ്ക്കായി 2085 കി.മീ. പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക.154ജലസംഭരികളും ഇതിനായി സ്ഥാപിക്കും.
കടനാട് ,രാമപുരം, ഭരണങ്ങാനം, മീനച്ചിൽ, തലപ്പുലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട് ,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകൾക്കാണ് ജലജീവൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.ഈ പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനുകർ ഇല്ലാത്ത എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ മുഖേന ശുദ്ധജലം എത്തും.
ഇടുക്കി ജില്ലയിലെ മലങ്കര ഡാം റിസർവോയറിൽ നിന്നും മുട്ടം വില്ലേജിലെ മാത്തപ്പാറയിൽ ഫ്ലോട്ടിംഗ് പമ്പ് ഹൗസ് നിർമ്മിച്ചാണ് പദ്ധതിക്കാവശ്യമായ റോ വാട്ടർ ശേഖരിക്കുന്നത്. മുട്ടം വില്ലേജിൽ വള്ളിപ്പാറയ്ക്കു സമീപം ഒരു ബൂസ്റ്റിംഗ് സ്റ്റേഷൻ നിർമ്മിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂർസ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാലയിൽ എത്തിക്കും.ഇവിടെ നിന്നും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപറമ്പിന് സമീപം 25 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയിലേക്ക് എത്തും.ഇവിടെ നിന്നുമാണ് പൂഞ്ഞാർ, പൂഞ്ഞാർ തെക്കേകര, കൂട്ടിക്കൽ, തലനാട്, തിടനാട്, തീക്കോയി പഞ്ചായത്തുകൾക്ക് ജലം ലഭ്യമാകുക.നീലൂർ ശുദ്ധീകരണശാലയിൽ നിന്നും കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, മീനച്ചിൽ, തലപ്പ ലം പഞ്ചായത്തുകളിലും ജലം എത്തും.
പദ്ധതിക്കായുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ജലവിതരണ ശൃംഖലയ്ക്കായുള്ള പൈപ്പുകളും വിവിധ പഞ്ചായത്തുകളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
മുൻ ധനകാര്യ മന്ത്രി കെ.എം.മാണി വിഭാവനം ചെയ്ത് ഭരണാനുമതിയും നൽകിയ പദ്ധതി ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിച്ച് കൂടുതൽ പഞ്ചായത്തുകളിലേക്ക് കൂടി നടപ്പാക്കുക വഴി വേനലിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മീനച്ചിലിൻ്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് തടസ്സരഹിതമായി കൂടി നീർ എത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ത്യൻ പറഞ്ഞു. മലങ്കര ഡാം റിസർവോയറിൽ എന്നും ജല ലഭ്യത ഉറപ്പായതിനാൽ പദ്ധതിയിൽ നിന്നും മുടക്കമില്ലാതെ ജലം ഉറപ്പുവരുത്താം. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ജല ശുദ്ധീകരണ പ്രക്രിയയാണ് ഇവിടെ നടപ്പാക്കുക. കംമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ ജല വിതരണം കുറ്റമറ്റതാക്കുക എന്നതും ലക്ഷ്യമിടുന്നു. ഒക്. 21 ന് പാലായിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും കക്ഷി നേതാക്കളും പങ്കെടുക്കും.മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും.

പദ്ധതി പ്രവർത്തനങ്ങൾക്കായി അനുവദിച്ച പ്രൊജക്ട് ഡിവിഷൻ ഓഫീസ് പാലായിലാണ് സ്ഥാപിക്കുകയെന്ന് ജോസ്.കെ.മണി എം.പി അറിയിച്ചു. നഗരസഭകൾക്കായി " അമൃത് " പദ്ധതിയിൽ ഉൾപ്പെടുത്തിയും കരൂർ ഗ്രാമപഞ്ചായത്ത് മേഖലയ്ക്കായി പ്രത്യേക കുടിവെള്ള പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.ജല അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ് 1243 കോടിയുടെ മലങ്കര - -മീനച്ചിൽ ജലജീവൻ പദ്ധതിയെന്നും ജോസ് കെ.മാണി എം.പി.പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
   
Post a Comment

0 Comments