ഭരണങ്ങാനം പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ വച്ച് പഞ്ചായത്തിലെ ഏഴു വാർഡിലെ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തിരികെ സ്കൂളിലേക്ക് എന്ന പരിപാടി നടത്തപ്പെട്ടു കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ അസംബ്ലിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് ചെറിയാൻ വേരനാനി ഉദ്ഘാടനം ചെയ്തു
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോർജുകുട്ടി മെമ്പർമാരായ ബിജു എം ,ബീന മോളി ജെസ്സി ജോസ് ,മെമ്പർ സെക്രട്ടറി രശ്മി മോഹൻ സ്കൂൾ ഹെഡ്മാസ്റ്റർ അജി.വി ജെ തുടങ്ങിയവർ സംസാരിച്ചു അസംബ്ലിയിൽ വച്ച് മെമ്പർമാർ മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച പ്രതിജ്ഞ ചൊല്ലിക്കൊടുത്തു 12 ക്ലാസുകളിലായി 500 ഓളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു വിവിധ വിഷയത്തിൽ ക്ലാസുകൾ നടന്നു നാലുമണിയോടെ അവസാനിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments