മാനസികാരോഗ്യരംഗത്ത് മികച്ച എൻജിഒയ്ക്കുള്ള വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത്-WFMH ഏഷ്യ-പസഫിക് അവാർഡ് പാലായിലെ മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫിന്. WFMH സെക്രട്ടറി ജനറൽ ഡോ ഗബ്രിയേൽ ഇവ്ബിജാരോ (ലണ്ടൻ), വൈസ് പ്രസിഡന്റ് ഡോ റോയ് കള്ളിവയലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അവാർഡ് കമ്മിറ്റി, മാനസികാരോഗ്യത്തിൽ മരിയസദനത്തിന്റെ പ്രശംസനീയമായ സേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ചു.
ലോകമാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10 ന് രാവിലെ 10 മണിക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നടക്കുന്ന ലോക മാനസികാരോഗ്യ ദിന ഏഷ്യാ പസഫിക് ആഘോഷത്തിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ അവാർഡ് സമ്മാനിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments