അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ നടന്ന ലോക ഭക്ഷ്യ വാരാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറി സയൻസ്റ്റിസ്റ്റ് ഡോ ഹേംലാൽ നിർവഹിച്ചു.
കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ ഈരാറ്റുപേട്ട കൃഷി ഓഫീസർ രമ്യാ ആർ, ഫുഡ്സയൻസ് വിഭാഗം മേധാവി മിനി മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യ വാരചരണത്തിന്റെ ഭാഗമായി നിർദ്ധന ർക്കായി വിദ്യാർത്ഥികൾ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളുടെ വിതരണം, വിത്തുകളുടെയും , നടീൽ വസ്തുക്കളുടെയും പ്രദർശനം, ചെറു മണി ധാന്യ വിത്തു വിതക്കൽ , വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments