Latest News
Loading...

പുലിയന്നൂർ ജംഗ്ഷൻ: അപകടരഹിതമാക്കണം - നഗരസഭ ചെയർപേഴ്സൺ




പാലാ നഗരസഭാ അതിർത്തിയായ ഏറ്റുമാനൂർ -പാലാ സംസ്ഥാന പാതയിലെ പുലിയന്നൂർ നാൽക്കവല അപകടരഹിതമാക്കുന്നതിന് സത്വര നടപടി അടിയന്തിരമായി ഉണ്ടാവണമെന്ന് പാലാ നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ പൊതുമരാമത്ത് വകുപ്പിനോടും ജില്ലാ റോഡ് സുരക്ഷാ അതോറിട്ടറിയോടും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പുലിയന്നൂർ ജംഗ്ഷൻ സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.




സുരക്ഷിതവും സുഗമവും ആയ ഗതാഗത നിയന്ത്രണ സംവിധാനമാണ് ഇവിടെ നടപ്പാക്കേണ്ടതെന്ന് ചെയർപേഴ്സൺ പറഞ്ഞു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സാവിയോ കാവുകാട്ട് പ്രമേയം അവതരിപ്പിച്ചു. ജോസ് ചീരാംകുഴി പിന്താങ്ങി. കൗൺസിലർമാരായ മായാപ്രദീപ്, ലീന സണ്ണി തുടങ്ങിയവരും ഈ ആവശ്യം ഉന്നയിച്ചു.നിരവധി ജീവനുകൾ പൊലിഞ്ഞ ഇവിടം എന്നും അപകടമേഖലയായി മാറിയിരിക്കുകയാണ്.
പാലാ ഗതാഗത ഉപദേശക സമിതി നിരവധി തവണ ഈ വിഷയം അധികൃതരുടെ മുമ്പാകെ ഉന്നയിച്ചിരുന്നതാണെന്ന് ചെയർപേഴ്സൺപറഞ്ഞു.തുടർ നടപടി വൈകുന്നത് കൂടുതൽ അപകടങ്ങൾ വരുത്തി വയ്ക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർ ജിമ്മി ജോസഫ്, പി.ഡബ്ല്യു.ഡി.അസിസ്റ്റൻ്റ് എൻജിനീയർ അനു, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം എന്നിവരും പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments