തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഗ്രാമപഞ്ചായത്ത് തല കൺവെൻഷൻ ഓഡിറ്റോറിയത്തിൽ നടന്നു.
കൺവെൻഷൻ ശുചിത്വ പ്രതിജ്ഞയോടെയാണ് ആരംഭിച്ചത്. പഞ്ചായത്ത് തല ആക്ഷൻ പ്ലാൻ കൺവെൻഷനിൽ അവതരിപ്പിച്ചു. വാർഡുതല കൺവെൻഷൻ നടത്തുവാനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചു.
ഒക്ടോബർ 16 മുതൽ 2023 ഡിസംബർ 31 വരെയുള്ള പ്രവർത്തന കലണ്ടറിന് രൂപം കൊടുത്തു. കൺവെൻഷനിൽ ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് തല സ്ഥാപനമേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ - തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാര വ്യവസായ പ്രതിനിധികൾ, ഹരിത കർമ്മ സേന, ആശാവർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ,വിവിധ സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികൾ,സ്കൂൾ പിടിഎ, അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ കൺവെൻഷനിൽ പങ്കെടുത്തു.
പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന് കൺവെൻഷൻ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽ.എസ്.ജി.ഡി എ ഡി സി അനീസ് ജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ സുരേഷ് സാമുവൽ, രമേശ് വെട്ടിമറ്റം, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, കവിത രാജു, രതീഷ് പി എസ്, ദീപ സജി, നജീമ പരികൊച്ച്, സഹകരണ ബാങ്ക് പ്രസിഡണ്ട് ടി ഡി ജോർജ്, ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, പത്മകുമാർ എ, വി ഇ ഒ മാരായ സൗമ്യ കെവി, ടോമിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments