Latest News
Loading...

പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഈ വർഷവും 25 ശതമാനം ഡിവിഡന്റ്




14 വർഷങ്ങൾക്ക് മുൻപ് 1949 നവംബർ ഒന്നാം തീയതി മൂന്നു കർഷകർ ചേർന്ന് കർഷകർക്കും, സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും വേണ്ടി സ്ഥാപിച്ച സഹകരണ സംഘമാണ് ഇന്നത്തെ പൂവരണി സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ വാർഷിക പൊതുയോഗം 2023 ഒക്ടോബർ 15-ാം തീയതി ഞായറാഴ്ച 2 P.M.ന് പൂവരണി ഗവണ്മെന്റ് യു.പി. സ്കൂളിൽ വച്ച് നടക്കുകയാണ്. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിലും പൂവരണി ബാങ്ക് അതിന്റെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം (98.71 ലക്ഷം രൂപ) ഈ വർഷം കൈവരിച്ചു എന്ന് ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം.എം. എബ്രഹാം മാപ്പിളക്കുന്നേൽ  പത്രസമ്മേളനത്തിൽ അറിയിച്ചു.

2011 മുതൽ തുടർച്ചയായി 25 ശതമാനം ഡിവിഡന്റ് അംഗങ്ങൾക്ക് നല്കി വരുന്നു. ഈ വർഷവും 25 ശതമാനം ഡിവിഡന്റ് നല്കുവാൻ ഭരണസമിതി ശുപാർശ ചെയ്തിട്ടു ണ്ട്. നിക്ഷേപകരുടെ അധിക സുരക്ഷയെ കരുതി ബാങ്ക് ഭരണസമിതി ഒരിക്കലും 65 ശതമാനത്തിൽ കൂടുതൽ വായ്പ നല്കുന്നില്ല. 35 ശതമാനം കരുതൽ ധനമായി സൂക്ഷിക്കുന്നു. ഭരണസമിതി അംഗങ്ങൾക്ക് ബാങ്കിൽ വായ്പയില്ലായെന്നതും പൂവരണി ബാങ്കിന്റെ പ്രത്യേകതയാണ്.





ഈ സാമ്പത്തിക വർഷം വായ്പ്പക്കാർക്ക് 117 ലക്ഷം രൂപയുടെ പലിശയിളവും, നീതി മെഡിക്കൽ സ്റ്റോറിലൂടെ മരുന്നു വാങ്ങിച്ചവർക്ക് 56 ലക്ഷം രൂപയുടെ ഇളവും നലകി. വളം ഡിപ്പോകളിലൂടെ വളങ്ങൾ മാർജിൻ ഇല്ലാതെ കർഷകർക്ക് വിതരണം ചെയ്തു. കൂടാതെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 10 ശതമാനം റിബേറ്റും നൽകി. ഇത്തരത്തിലുള്ള അനുകൂല്യങ്ങളോ, സേവനങ്ങളോ ഒരു വാണിജ്യബാങ്കിൽ നിന്നും ലഭിക്കുകയില്ല. ഇത് സഹകരണ ബാങ്കുകൾക്ക് മാത്രമേ സാധിക്കു.

2017-ൽ സംസ്ഥാന സഹകരണവകുപ്പിന്റെ കേരളത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബാങ്കിനുള്ള അവാർഡ്, 2022-ൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബാങ്കിനുള്ള അവാർഡ്, മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ വായ്പ കുടിശിക ഏറ്റവും കുറവുള്ള ബാങ്കിനുള്ള അവാർഡ് (തുടർച്ചയായി 7 വർഷം) എന്നിവ പൂവരണി ബാങ്കിനു ലഭിച്ചു.


കെ. എം. മാണി സ്മാരകഭവനപദ്ധതിയിലൂടെ, ബാങ്കിന്റെ ലാഭത്തിൽ നിന്നും പത്ത് ബി.പി.എൽ. കുടുംബങ്ങൾക്ക് (അതിൽ അഞ്ച് പേർ വിധവകൾ) പൂർണ്ണമായും സൗജ ന്യമായി പത്ത് വീടുകൾ നിർമ്മിച്ചു നല്കിയെന്നുള്ളത് ഇന്നുവരെയും ഒരു സഹകരണബാങ്കിനും സാധിക്കാത്ത നേട്ടമാണ്. കൂടാതെ ബാങ്കിന്റെ ലാഭത്തിൽ നിന്നും രൂപീകരിച്ച കാരുണ്യ ചികിൽസാ സഹായ ഫണ്ടിൽ നിന്നും അംഗങ്ങളുടെ കുടുംബത്തിലാർക്കെങ്കിലും മാരകരോഗങ്ങൾ ഉണ്ടായാൽ പതിനായിരം രൂപ വീതം ചികിൽസാ സഹായം നല്കുന്നു.

സഹകരണബാങ്കുകൾ എല്ലാം കുഴപ്പത്തിലാണെന്നും, നിക്ഷേപങ്ങൾ സുരക്ഷിതമല്ല എന്നുമുള്ള വ്യാജ പ്രചരണങ്ങൾക്കിടയിലും ബാങ്കിനോടുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് പൂവരണി ബാങ്കിൽ ഇപ്പോഴും നിക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. കൂട്ടായ പ്രവർത്തനവും നിക്ഷേപകരുടെയും വായ്പക്കാരുടെയും സഹകരണവുമാണ് ബാങ്കിന്റെ സ്ഥിരതയുള്ള വളർച്ചയ്ക്ക് അടിസ്ഥാനമെന്ന് പ്രസിഡന്റ് പ്രൊഫ. എം.എം. എബ്രഹാം മാപ്പിളക്കുന്നേലും, വൈസ് പ്രസിഡന്റ് സിബി മൊളോപ്പറമ്പിലും, സെക്രട്ടറി റ്റി.കെ. സു ജാത കുഞ്ഞമ്മയും മറ്റു ഭരണസമിതിയംഗങ്ങളും അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ഭരണസമിതിയംഗങ്ങളായ റ്റി. വി. എമ്മാനുവൽ തൊടുകയിൽ, പി. ബി. രഘു പാപ്പള്ളിൽ, മോൻസ് സെബാസ്റ്റ്യൻ കുമ്പളന്താനം, തങ്കച്ചൻ ആന്റണി ഓടയ്ക്കൽ, ഡോ. ഹരിദാസ് ആർ. റ്റി., രാമനിലയം, അജേഷ് പി. പൊയ്കപ്ലാക്കൽ, അനിൽ മാത്യു ഈറ്റത്തോട്ട് മാളിയേക്കൽ, ശ്രീമതി അന്നക്കുട്ടി ജെയിംസ് പരിപീറ്റത്തോട്ട് എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments