Latest News
Loading...

വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ



രണ്ട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ അനുവദിക്കുകയും ഇതിനായി ഒരു കോടി 26 ലക്ഷം രൂപ നഗരസഭയ്ക്ക് ഫണ്ട് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ആദ്യഘട്ട പ്രവർത്തനത്തിന് വേണ്ടി 80 ലക്ഷം രൂപ നഗരസഭാ ഫണ്ടിലേക്ക് വരികയും ചെയ്തിട്ടുള്ളതാണ് നടക്കൽ പ്രദേശത്ത് ഇരുപതോളം വാർഡുകൾക്കും ഏറെ പ്രയോജനം ആകുന്ന രീതിയിൽ ഹുദാ ജംഗ്ഷനിൽ തന്നെ കെട്ടിടം കണ്ടെത്തി എഗ്രിമെന്റ് വെച്ചിട്ടുള്ളതാണ് 


മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ചോളം സ്റ്റാഫുകളെ ഇന്റർവ്യൂ നടത്തി എടുത്തിട്ടുമുണ്ട് ആവശ്യമായിട്ടുള്ള എക്യുപ്പ്മെൻസ് എല്ലാം തന്നെ നരസഭയിൽ എത്തിക്കഴിഞ്ഞു ഫർണിച്ചറുകൾക്കുള്ള ഓർഡറുകൾ നൽകി കഴിഞ്ഞു. ഫണ്ട് നഷ്ടപ്പെട്ടു എന്നുള്ള വ്യാജ പ്രചാരണം നടത്തുന്നതിന്റെ ലക്ഷ്യം എന്താണ് എന്ന് അറിയില്ല എന്നും താമസം കൂടാതെ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിക്കും എന്നും നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് കാലതാമസം ഉണ്ടായതെന്നും ആരോഗ്യമേഖലയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡിന്റെ ഭാഗമായിട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്തി ആരോഗ്യ മേഖലയെ കൂടുതൽ ഊർജ്ജസ്വലം ആക്കുന്നതാണെന്നും ഇതിനായി എഫ് എച്ച് സി യിലേക്ക് ആവശ്യമായിട്ടുള്ള മരുന്നുകൾ ഉൾപ്പെടെ പാലിയേറ്റീവ് ലാബ് എക്യുപ്പ്മെൻസ് ഡയാലിസിസ് ക്യാൻസർ പേഷ്യന്റ് എന്നിവക്ക് ഉൾപ്പെടെ സേവനം നൽകാൻ ഉതകുന്ന പ്രൊജക്ടുകൾ തയ്യാറാക്കി കഴിഞ്ഞു എന്നും ചെയർപേഴ്സൺ പറഞ്ഞു.


 കൂടാതെ എക്സ്-റേ സംവിധാനത്തിനായി റേഡിയേഷൻ ഇല്ലാത്ത ബിൽഡിങ്ങും നിർമ്മാണ പ്രവർത്തനത്തിലാണ് രണ്ടു മണിമുതൽ എട്ടുമണിവരെ പ്രവർത്തിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലൂടെ ഈരാറ്റുപേട്ട നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും ശരിയായ രീതിയിലുള്ള ചികിത്സ സഹായങ്ങൾ ഏർപ്പെടുത്താൻ സാധിക്കും എന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments