Latest News
Loading...

വെളളികുളം സെൻറ് ആൻറണീസ് സ്കൂൾ അധ്യാപക ദിന ആഘോഷം -



വെളളികുളം സെൻറ് ആൻറണീസ് സ്കൂൾ അങ്കണത്തിൽ  മാനേജർ അച്ഛൻറെ അധ്യക്ഷതയിൽ സ്കൂൾ ഗൈഡിങ് ആൻഡ് റെഡ് ക്രോസ് സംഘടനകളുടെ നേതൃത്വത്തിൽ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.  സമ്മേളനത്തിൽ മാനേജർ റവ.ഫാ. മൈക്കിൾ വടക്കേക്കര എല്ലാ അധ്യാപകർക്കും ആശംസകൾ നേരുകയും അധ്യാപകദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. 



.കുട്ടികൾ സ്കൂൾ അലങ്കരിക്കുകയും എല്ലാ അധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിക്കുകയും ചെയ്തു. കൊച്ചുകുട്ടികൾ പോലും തങ്ങളുടെ അധ്യാപകർക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി അധ്യാപകരോടുള്ള തങ്ങളുടെ ആദരവും സ്നേഹവും പങ്കുവച്ചു. ഹെഡ്മാസ്റ്റർ ജോ  സെബാസ്റ്റ്യൻ  മധുര പലഹാരങ്ങൾ വിതരണം ചെയ്തു.


.


   




Post a Comment

0 Comments