രാഷ്ട്ര ശില്പികളും നന്മയുടെ വാഹകരുമായാണ് അധ്യാപകർ എല്ലാക്കാലത്തും അറിയപ്പെട്ടിരുന്നതെന്നും ഒറ്റയ്ക്കിരിക്കുമ്പോഴും അവർ ചുറ്റുമുള്ള സമൂഹത്തിൽ നന്മ പ്രസരിപ്പിച്ചു കൊണ്ടിരിക്കുമെന്നും ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു. ഭാരതം എക്കാലത്തേയും മികച്ച അധ്യാപകരെ ആചാര്യൻ എന്ന് വിളിച്ചിരുന്നുവെന്നും ആ മഹാ പൈതൃകത്തിന്റെ സംരക്ഷകരാണ് ഗുരുക്കന്മാരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്കാരവേദി സംഘടിപ്പിച്ച അധ്യാപക ദിനാഘോഷവും അദ്ധ്യാപകരെ ആദരിക്കലും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.യോഗത്തിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു.
വിരമിച്ച അദ്ധ്യാപകരായ സഖറിയാസ് വലവൂർ ,എൻ.എം.ജോസഫ് നടുവത്ത്, സിസ്റ്റർ. ഫിഡേലിസ്, ഡോ.കുര്യാസ് കുബ്ളക്കുഴി, ഏലമ്മ കുര്യാസ് എന്നിവർക്ക് ആദരം നൽകി. ചടങ്ങിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്, ഫിലിപ്പ് കുഴികുളം, ജയ്സൺമാന്തോട്ടം, പി.ജെ. മാത്യു, പി.ജെ.ആൻ്റ്ണി, കുഞ്ഞുമോൻ മാടപ്പാട്ട്, സാജു വെട്ടത്തേട്ട്, ജോർജ് വേരനാകുന്നേൽ, സിബി കട്ടയത്ത് എന്നിവർ പ്രസംഗിച്ചു.
.
0 Comments