സഹജീവികളോടുള്ള കാരുണ്യവും സ്നഹവും പ്രകടമാക്കി ചെമ്മലമറ്റം ലീറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞ ജൂൺ മാസം മുതൽ തുടങ്ങിയ സ്നേഹവണ്ടി വണ്ടി യാത്ര തുടരുന്നു .എല്ലാ ചൊവ്വാഴ്ചകളിലും സ്കൂളിൽ നിന്നും പുറപ്പെടുന്ന സ്നേഹവണ്ടി വിവിധ അനാഥ ലായങ്ങളിൽ എത്തിചേരുന്നു
അറുപതോളം ചോറും പൊതിയും കറിക്കുട്ടങ്ങളുമായിട്ടാണ് സ്നേഹ വണ്ടി പുറപ്പെടുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നു എന്നതാണ് സ്നേഹ പൊതിയുടെ പ്രത്യകത പാലാ മരിയസദനത്തിലെ മുത്തോലിയിലുള്ള തല ചായ്ക്കാൻ ഒരിടം എന്ന സ്ഥാപനത്തിലാണ് ഈ ആഴ്ചയിലെ സ്നേഹ വണ്ടി എത്തിയത് അന്തേവാസികൾക്ക് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്നേഹ പൊതികൾ വിതരണം ചെയ്തു മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യൂ അധ്യാപകർ തുടങ്ങിയവർ നേതൃർത്വം നല്കുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments