ഈരാറ്റുപേട്ട: കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ മുസ്‌ലീം ഗേൾസ് സ്കൂൾ വിദ്യാർത്ഥികൾ മികച്ച നേട്ടം കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗം ടേബിൾ ടെന്നീസിൽ ചാമ്പ്യൻഷിപ്പും വോളി ബോളിൽ റണ്ണറപ്പുമായ സ്കൂൾ ടീം ജൂനിയർ വിഭാഗം ബാറ്റ്മിന്റനിലും ടേബിൾ ടെന്നീസിലും രണ്ടാം സ്ഥാനവും നേടി.
എല്ലാ വിഭാഗങ്ങളിലുമായി ഒമ്പത് കുട്ടികൾക്ക് സംസ്ഥാന തലമൽസരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചു. നേട്ടം കൈവരിച്ച വിദ്യാർത്ഥിനികളെയും പരിശീലിപ്പിച്ച കായികാദ്ധ്യാപിക ഷെമീന റ്റീച്ചറിനെയും സ്കൂൾ പി.ടി.എ മാനേജ്മെന്റ് കമ്മിറ്റികൾ അഭിനന്ദിച്ചു.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments