Latest News
Loading...

പോളിങ് സ്‌റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ നാലിനും അഞ്ചിനും അവധി




 പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പോളിങ് സുഗമമായി നടക്കുന്നതിനായി പോളിങ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ നാലിനും അവധി നൽകി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവായി. 


.വിതരണ/സ്വീകരണ/വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് സെപ്റ്റംബർ നാലുമുതൽ എട്ടുവരെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അവധി പ്രഖ്യാപിച്ച് ഉത്തരവായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.



.


.


   




Post a Comment

0 Comments