പാലാ മാര്‍ക്കറ്റിംങ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.കാര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യാതെ മുങ്ങിയ എം.ഡി.യെ യു.ഡി.എഫ്. അംഗങ്ങള്‍ പിക്കറ്റ് ചെയ്തു. ചെത്തിമറ്റത്തുള്ള ഹെഡ്ഓഫീസില്‍ രാവിലെ 10 മണിക്ക് കാര്‍ഡ് വാങ്ങാന്‍ വന്നവരും യു.ഡി.എഫ്. പ്രവര്‍ത്തകരും ഏറെ നേരം കാത്തുനിന്നിട്ടും എം.ഡി. വന്നില്ല. അതില്‍ പ്രതിഷേധിച്ച് സംഘം ഓഫീസില്‍ പിക്കറ്റിംഗ് ആരംഭിച്ചു. തുടര്‍ന്ന് സംഘം ഓഫീസില്‍ പ്രവേശിക്കാന്‍ ശ്രമിച്ച എം.ഡി.യെ എല്ലാവരും ചേര്‍ന്ന് പിക്കറ്റ് ചെയ്തു.
ഇനിയുള്ള എല്ലാ ദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ ഓഫീസില്‍ ഇരിക്കുകയും കാര്‍ഡിനായി വരുന്നവര്‍ക്കെല്ലാവര്‍ക്കും കാര്‍ഡ് കൊടുക്കാമെന്ന് എം.ഡി. സമ്മതിച്ചു. സഹകരണസംഘം തെരഞ്ഞെടുപ്പില്‍ വ്യാജ കാര്‍ഡ് വിതരണത്തിനും വ്യാജ ആധാര്‍ കാര്‍ഡ് പോലും നിര്‍മ്മിക്കുകയും ചെയ്യുന്ന എല്‍.ഡി.എഫ്. മുന്നണി പരാജയഭീതിമൂലം എം.ഡി.യെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് പിക്കറ്റിംഗ് സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് പ്രഖ്യാപിച്ചു.
സതീഷ് ചൊള്ളാനി, സന്തോഷ് മണര്‍കാട്ട്, അനില്‍ മാധവപ്പള്ളി, ജോബി കുറ്റിക്കാട്ട്, ഇമ്മാനുവല്‍ കോലടി, കെ.എസ്. ജയചന്ദ്രന്‍, ബിജോയി എബ്രാഹം, ബിനോ ചൂരനോലി, ബെന്നി കച്ചിറമറ്റം, സിബി പാറന്‍കുളങ്ങര, പി.കെ. മോഹനചന്ദ്രന്‍, എല്‍സ സന്തോഷ്, മെല്‍ഷാ സെബാസ്റ്റ്യന്‍, ലാലി മൈക്കിള്‍ കിഴക്കേക്കര, വക്കച്ചന്‍ മേനാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments