പാലാ: സെൻ്റ് മേരീസ് ഹൈസ്കൂളിൻ്റെ ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തപ്പെട്ടു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരെ നിലകൊള്ളുമെന്ന് ആഹ്വാനം ചെയ്തു.. ലഹരിക്കെതിരെയുള്ള യാണ് കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലിയത്. ലഹരിക്കടിമപ്പെടുന്നവർക്കു സംഭവിക്കുന്ന ദൂഷ്യവശങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിച്ച ഫളാഷ് മോബ് നവ്യാനുഭവമായി.
ലഹരി സംഘങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഹെഡ്മിസ്ട്രസ് സി.ലിസ്യൂ എഫ്.സി.സി. വിശദീകരിച്ചു.പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി. ലിസ്യൂ എഫ്.സി.സി, അധ്യാപകരായ ഫാ.സെബാസ്റ്റ്യൻ മാപ്രക്കരോട്ട്, ശ്രീമതി റിൻ്റാ അഗസ്റ്റിൻ, ശ്രീ.ടോം തോമസ്, ശ്രീ.ജോസഫ് വിശാഖ് എന്നിവർ നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments