Latest News
Loading...

എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം



പാലാ സെൻറ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം  ളാലം സെൻമേരിസ് പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പാലാ കോപ്പറേറ്റീവ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ  ജോസിൻ ബിനോ എൻ എസ് എസ് യൂണിയന്റെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 



ളാലം സെൻമേരിസ് പള്ളി വികാരി റവ.ഫാ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എൻ എസ് എസ് കോട്ടയം ജില്ല കൺവീനർ  രാഹുൽ ആർ എൻ എസ് എസ് സന്ദേശം നൽകി. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി അസിസ്റ്റൻറ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലു കാലായിൽ, പാലാ മുൻസിപ്പൽ കൗൺസിലർ  ബിജി ജോജോ, പാലാ സെൻറ് മേരീസ് പി ടി എ പ്രസിഡണ്ട്  പാട്രിക് ജോസഫ്, സെന്റ് മേരിസ് ഹെഡ്മിസ്ട്രസ് റവ. സി. ലിസ്യു ജോസ്, പാലാ സെൻറ് മേരീസ് സീനിയർ അസിസ്റ്റൻറ്  ജാസ്മിൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments