Latest News
Loading...

മിഷൻലീഗ് പാലാ മേഖല കലോത്സവം: പൂവരണിക്ക് നേട്ടം



പാലാ: മിഷൻലീഗ് പാലാ മേഖല കലോത്സവത്തോടനുബന്ധിച്ചു നടത്തിയ രചനാ മത്സരങ്ങളിൽ പൂവരണി എസ് എച്ച് സൺഡേസ്‌കൂൾ ഓവറോൾ ജേതാക്കളാവുകയും കലാമത്സരങ്ങളിൽ ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പൂവരണിയുടെ  ബൈബിൾ ടാബ്ലോയും സമൂഹഗാനവും എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയെടുത്തു.


 മിഷൻക്വിസിൽ അൽഫോൻസാ ജോർജും പ്രസംഗത്തിൽ ബിനറ്റ് ബിജോയി, അസിൻ മരിയ മാത്യൂസ്, അൽഫോൻസാ ഷാജി എന്നിവരും ലളിതഗാനത്തിൽ മാത്യു എബ്രഹവും എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലളിതഗാനത്തിൽ സിയാൻ സുജിത്ത്, ജോഷ് ജോസഫ്, അന്ന മരിയ അഗസ്റ്റിൻ, മരിയ ജോസഫ് പ്രസംഗത്തിൽ ആൻസ് മരിയ മാത്യൂ മിഷൻ ക്വിസ്സിൽ ലിബിൻ ബി ജോസഫ്, അസിൻ മരിയ മാത്യൂസ് എന്നിവരും എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനത്തിനർഹരായി.




കവിതാരചനയിൽ ജോൺ ടി തൊടുക, ജിലു ജിജി, ചെറുകഥ രചനയിൽ അൽഫോൻസ ഷാജി, കളറിംഗ് മത്സരത്തിൽ അൽക്കാ ബിനോയ് എന്നിവർ ഒന്നാം സ്ഥാനവും എ ഗ്രേഡും ചെറുകഥ രചനയിൽ മാനുവൽ ബിനോജ് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. 


കൂടാതെ വിവിധ ഇനങ്ങളിൽ പങ്കെടുത്ത കുട്ടികളെല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ച് ഗ്രേഡ്‌ കരസ്ഥമാക്കി.
 മികവ് പുലർത്തിയ കുട്ടികൾക്കും അധ്യാപകർക്കും വികാരി ഫാ. മാത്യു തെക്കേൽ മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.


 വിജയികളെ ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ, മിഷൻലീഗ് പ്രസിഡൻ്റ് ജിബിൻ ജെയിംസ് മണിയൻഞ്ചിറ, പി ടി എ പ്രസിഡൻ്റ് പൗലോച്ചൻ പഴേപറമ്പിൽ, പി ടി എ സെക്രട്ടറി പ്രൊഫ. എം എം അബ്രാഹം മാപ്പിളക്കുന്നേൽ എന്നിവർ അഭിനന്ദിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments